ഓഷോ

മനുഷ്യരെ യന്ത്രമാക്കികൊണ്ടിരിക്കുന്ന രീതിയാണിവിടെ

മനുഷ്യരെ യന്ത്രമാക്കികൊണ്ടിരിക്കുന്ന രീതിയാണിവിടെ

മനുഷ്യരെ യന്ത്രമാക്കികൊണ്ടിരിക്കുന്ന രീതിയാണിവിടെ. അതിനാൽ സ്വത്വം ധീരമായത്തീരുന്നില്ല. ലോകം മുഴുവൻ വിദ്വേഷം നിറഞ്ഞുപോയിരിക്കുന്നു. ഇവിടം അത്രയും പ്രേമരഹിതമായിരിക്കുന്നു. ലോകം മഴുവൻ ഒരു യഥാർത്ഥമായ ധീരതാബോധം സൃഷ്ടിച്ചിരുന്നെങ്കിൽ ഇവിടം നിറയെ പ്രേമമായിരുന്നേനെ! നിങ്ങളിലിന്നുള്ള ധൈര്യം, വ്യാജധൈര്യമാണ്, അതൊരു പരിശീലനം മാത്രമാണ്. ഒരു പടയാളിയെ സൃഷ്ടിക്കുന്ന നിങ്ങളുടെ ആ ധൈര്യമുണ്ടല്ലോ, അത് വെറും അനുശീലനം മാത്രമാണ്, തലയിലൂടെ എത്തുന്നത്. ഓർക്കുക: നിങ്ങൾ പ്രേമത്തെക്കുറിച്ചു സംസാരിക്കുന്നേയുള്ളൂ, അത് സംഭവിക്കുന്നില്ല. കാരണം അടിസ്ഥാനപരമായ ആവശ്യകത നിറവേറപ്പെട്ടിട്ടില്ല.'' ഓഷോ Read : മനുഷ്യരെ യന്ത്രമാക്കികൊണ്ടിരിക്കുന്ന രീതിയാണിവിടെ about മനുഷ്യരെ യന്ത്രമാക്കികൊണ്ടിരിക്കുന്ന രീതിയാണിവിടെ

മരണം മനോഹരമാണ്,

'' മരണം മനോഹരമാണ്, നിങ്ങൾക്കത് സ്വീകരിക്കാൻ സാധിക്കുമെങ്കിൽ! ജനിച്ചിട്ടുണ്ടെങ്കിൽ മരിക്കേണ്ടിയിരിക്കുന്നു. ആ വൃത്തം പൂർത്തീകരിക്കണമല്ലോ. അങ്ങനെ ഒരു ദിവസം വന്നെത്തും. സ്വീകാര്യനായ ആ അതിഥി വന്നെത്തും. സ്വാഗതം ചെയ്യുന്ന ഹൃദയത്തോടെ ഒരു ഊഷ്മളമായ സ്വീകരണം ഉണ്ടാവണം. ഒരു പ്രതിഭാസത്തിന്രെ ഗുണവിശേഷം പൊടുന്നനെ മാറുന്നു. മരണം നിങ്ങൾക്ക് നൽകുന്ന സൌന്ദര്യം, ശരീരം വേർപിരിയുന്പോഴുണ്ടാകുന്ന പ്രകാശദ്യുതി, അവസാന നിമിഷത്തിൽ സംഭവിക്കുന്ന ആ ചാരുത, നിങ്ങൾക്കപ്പോൾ കാണാം. ബോധത്തിനുമേലുള്ള ആവരണങ്ങൾ പലതായിരുന്നല്ലോ. മരണത്തിൽ ബോധം പൂർണ്ണമായും നഗ്നമാകുന്നു, അവബോധം അതിന്രെ ദീപ്തിയിൽ നിലനിൽക്കുന്നു. Read : മരണം മനോഹരമാണ്, about മരണം മനോഹരമാണ്,

എന്രെ പേരിൽ ഒരു മതം അസാധ്യമാണ് : ഓഷോ

എന്രെ പേരിൽ ഒരു മതം അസാധ്യമാണ്. നിങ്ങൾക്കുള്ള സ്വാതന്ത്ര്യമാകുന്നു എന്രെ മതം. കാരണം യഥാർത്ഥമതം സ്വാതന്ത്ര്യമാകുന്നു. അത് അസംഘടിതമാകുന്നു. മതം സംഘടിതമായിത്തീരുന്പോൾ സ്വാതന്ത്ര്യം നശിച്ചുപോകുന്നു. ജനങ്ങളുമായി വിട്ടുവീഴ്ചയിലെത്തുന്പോൾ, അവരുടെ കാമനകളെ പിൻതുടരുന്പോൾ, ഒരു മതത്തെ സംഘടിപ്പിക്കാനാവുന്നു. ഒപ്പം അതിന്രെ മതാത്മകത നഷ്ടപ്പെടുകയും, അതൊരു രാഷ്ട്രീയമായിത്തീരുകയും ചെയ്യുന്നു. ഓർക്കുക: ഒരു മതത്തെ മതമെന്ന നിലയിൽ സംഘടിപ്പിക്കാനാവില്ല. സംഘടിതമായിക്കഴിഞ്ഞാൽ അത് മതമേ അല്ല.'' ഓഷോ Read : എന്രെ പേരിൽ ഒരു മതം അസാധ്യമാണ് : ഓഷോ about എന്രെ പേരിൽ ഒരു മതം അസാധ്യമാണ് : ഓഷോ

പുതു സന്യാസം

പുതു സന്യാസം

ഞാന്‍ ലൈഗികതക്കും,പണത്തിന്നും ഏതിരല്ല .അത് നിങള്‍ഓര്‍ക്കണം .എല്ലായ്പോഴും ഓര്‍ക്കണം എന്നാല്‍ അതിന്നും അപ്പുറത്തേക്ക് പോകാന്‍ നിങളെ സഹായിക്കാനാണ്  ഞാന്‍ ഇവിടെയുള്ളത് അവയ്ക്കപ്പുറം പോകുന്നതിന്നെ തിര്‍ച്ചയായും ഞാന്‍  അനുകുലിക്കുന്നു.ഭാഗികമായ വിപ്ലവം വിപ്ലവമല്ല അത് നിങളുടെ സ്വന്തം സത്തയില്‍ നിന്നും ഉണ്ടാകേണ്ടതാണ് എല്ലാ ഉല്‍കണ്ടകളും ജീവിതത്തെ സംബന്ധിക്കുന്നതാണ് എല്ലാ ഉല്‍കണ്ടകളുടേയും അടിസ്ഥാനം ജീവിതമാണ്‌ .ഉല്‍കണ്ട തോന്നുവാനുള്ള ആ കാരണം ഒരു ദിവസം സംഭവ്യമാകുമെങ്കില്‍  നിങള്‍എന്തിന്നു ഉല്‍കണ്ടപെടണം  സന്യാസം സാഹസികതകളില്‍ വച്ച് ഏറ്റവും മഹാതയതാണ് ഞാന്‍ തീര്‍ത്തും പുതിയ ഒരു സന്യാസം കൊണ്ടുവരുന്നു  പലയനാ Read : പുതു സന്യാസം about പുതു സന്യാസം

സ്നേഹം പങ്കിടലാണ്

OSHO's picture
സ്നേഹം പങ്കിടലാണ്

സാധാരണ അര്‍ത്ഥത്തില്‍ ശക്തിയെന്നാല്‍ ആക്രമണോത്സുകതയാണ് എന്നാകുന്നു.ഒരു സ്ത്രീക്ക് ആവശ്യം  ആക്രമണോത്സുകതയല്ല അല്പം കൂടി മൃധുത്വമാണ്.പലര്‍ക്കും സ്നേഹത്തില്‍ താല്പര്യം ഇല്ലായിരിക്കും സ്ത്രീകളെ കീഴടക്കുന്നതില്‍ ആയിരിക്കും കിഴടക്കളില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രേമത്തില്‍ താല്പര്യം ഉണ്ടാവുകയില്ല .ക്രമേണ ജീവിതം കയ്യില്‍ നിന്ന് വഴുതി പോകുമ്പോള്‍ അവര്‍ ഭയചികിതരകുന്നു അപ്പോള്‍ പെട്ടെന്ന് മനോഹരമായ ചിലത് നഷ്ടപെട്ടെന്നു അവര്‍ക്ക് മനസ്സിലാകുന്നു പ്രണയം ജീവിതത്തിലെ മനോഹരമായ അനുഭവങ്കളില്‍ ഒന്നാണ് അവര്‍ വിവാഹം കഴിച്ചിട്ടുണ്ടാകം കുട്ടികളെ ഉല്പാധിപിച്ചിടുന്ടാകാം എന്നാല്‍ പ്രണയമെന്നത് വ്യത്യസ്തമായ ഒരു പ്രതിഭാസ Read : സ്നേഹം പങ്കിടലാണ് about സ്നേഹം പങ്കിടലാണ്

നിങ്ങൾ പലതും ചിന്തിച്ചുകൊണ്ടേയിരിക്കുന്നു.

നിങ്ങൾ പലതും ചിന്തിച്ചുകൊണ്ടേയിരിക്കുന്നു.

'' നിങ്ങൾ പലതും ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. അത് ദൈവത്തെക്കുറിച്ചോ, ആത്മാവിനെക്കുറിച്ചോ, പരലോകത്തെക്കുറിച്ചോ എന്തെങ്കിലുമാവാം. ക്രമേണ നിങ്ങൾക്ക് ചിലതെല്ലാം അറിയാമെന്ന് നിങ്ങൾ, നിങ്ങളെത്തന്നെ വിശ്വസിപ്പിച്ചുക്കൊണ്ടേയിരിക്കും. ഇത് കപടമാണ്. ഈ അസംബന്ധം ഒരു തത്വചിന്ത മാത്രമാണെന്ന കാര്യം നിങ്ങളോർക്കണം. ഞാനിവിടെ ഒരുപാട് കാര്യങ്ങൾ, ഒരുപാട് മാർഗ്ഗങ്ങൾ പറയുന്നു. നിങ്ങളതല്ലാം ചിന്തിച്ച് അറിവുള്ളവരായിത്തീരുന്നു. എന്നാലോ, ഇതൊന്നും നിങ്ങളുടെ അനുഭവമാകുന്നില്ല. ഓർക്കുക: ജീവിതത്തിലെല്ലാം അസ്തിത്വപരമാണ്, ഒന്നും അനുമാനങ്ങളല്ല. ഒന്നും സങ്കല്പത്തിലൂടെയോ, ചിന്തയിലൂടെയോ പരിഹരിക്കാനാവില്ല. Read : നിങ്ങൾ പലതും ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. about നിങ്ങൾ പലതും ചിന്തിച്ചുകൊണ്ടേയിരിക്കുന്നു.

ആ ഒരു പ്രതിഭാസം പ്രപഞ്ചമാണ് : ഓഷോ

OSHO's picture

'' ഇവിടെ എല്ലാമതങ്ങളിലും ദൈവവും പിശാചും തമ്മിലുള്ള കലഹം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇതിൽ യഥാർത്ഥ പ്രശ്നം, ആദ്യമായി ഈ പിശാച് എങ്ങിനെ നിലവിൽ വന്നു എന്നതാണ്. ആരാണിതിനെ സൃഷ്ടിച്ചത്? ദൈവമാണ് പിശാചിനെ സൃഷ്ടിച്ചതെങ്കിൽ മുഴുവൻ ഉത്തരവാദിത്തവും ദൈവത്തിനുതന്നെയാണ്. ഈ കലഹത്തിൽ ആരും വിജയിക്കുന്നില്ലെങ്കിൽ ദൈവവും, പിശാചും തുല്യശക്തികൾ തന്നെയാകും. പിന്നെ അവസാനവിജയം ദൈവത്തിന്രേതാണെങ്കിൽ, എന്തിനാണ് ഈ വിഡ്ഢിത്തങ്ങളൊക്കെ? ആ വിജയം ഇപ്പോൾതന്നെ ആയിക്കൂടെ! ഇനിയിപ്പോൾ പിശാചോ മറ്റോ വിജയിച്ചുപ്പോയെങ്കിൽ നിങ്ങളുടെ മതപുരോഹിതരൊക്കെ നരകത്തിൽ എറിയപ്പെടുകയില്ലേ! Read : ആ ഒരു പ്രതിഭാസം പ്രപഞ്ചമാണ് : ഓഷോ about ആ ഒരു പ്രതിഭാസം പ്രപഞ്ചമാണ് : ഓഷോ

സ്നേഹവും ലൈഗികതയും

OSHO's picture
സ്നേഹവും ലൈഗികതയും

ലൈഗികത വിശധികരിക്കാന്‍ കഴിയും എന്നാല്‍ സ്നേഹം വിശധികരിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ ലൈഗികത വില്പനച്ചരക്കായി തീര്‍ന്നിരിക്കുന്നു അത് വിലക്ക് വാങ്കുവാന്‍ കഴിയും സ്നേഹം ഒരു ചരക്കല്ല  അത് വില്‍ക്കാനും വാങ്കുവാനും കഴിയില്ല.  ലൈഗികത വിശധികരിക്കാന്‍ കഴിയും കാരണം അത് മനഷസ്ത്രതിന്‍റെ ഭാഗമാണ് സ്നേഹം നിന്കളുടെ അന്ധരിക രഹസ്യത്തിന്റെ ഭാഗം ആണ്  അതിന്നാല്‍ തന്നെ അത് വിശദികരിക്കാന്‍ കഴിയുകയും ഇല്ല. മനുഷ്യ നിര്‍മിതമായ പതങ്കളില്‍ ഏറ്റവും മനോഹരമായ വാക്കാണ്‌ സ്നേഹം എന്നാല്‍ മനുഷ്യ മനസ്സുകളുടെ അഴങ്കളിലേക്ക് ആണ്ടിറങ്കിയാല്‍ ഇതിനെക്കാള്‍ അസത്യമായൊരു വാക് വേറെ ഇല്ലെന്നു കാണാം Read : സ്നേഹവും ലൈഗികതയും about സ്നേഹവും ലൈഗികതയും

ലൌകികമായ വസ്തുക്കൾക്ക് : ഓഷോ

ലൌകികമായ വസ്തുക്കൾക്ക് : ഓഷോ

'' ലൌകികമായ വസ്തുക്കൾക്ക് യാതൊരു മൂല്യവുമില്ലന്നുള്ള അഗാധമായ ഉൾകാഴ്ചയിലൂടെ മാത്രം പരിത്യാഗം സംഭവിക്കണം. നിങ്ങൾ എന്തെങ്കിലും പരിത്യജിക്കുകയും, അതിലൂടെ ഒരു മഹാപരിത്യാഗിയായി അഭിരമിക്കുകയും ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ആ പരിത്യാഗം സത്യസന്ധമല്ല. പരിത്യാഗത്തിന് ഒരു പരിശ്രമത്തിന്രെ ആവിശ്യമില്ല. പരിത്യാഗത്തിന്രെ ആശയം മുഴുവൻ ഒരു ദർശനത്തിന്രേതാണ്. കാര്യങ്ങളിലേക്ക് യാഥാർത്ഥ്യ ബോധത്തോടുകൂടി നോക്കുന്ന ഒരു ദർശനമാണത്. തനിച്ച് വരികയും, തനിച്ച് പോകേണ്ടവരുമാണ് നിങ്ങൾ. എന്തിനീ ആവിശ്യമില്ലാത്ത ഭാണ്ഡം ചുമക്കണം. ഓർക്കുക: മൂല്യമുള്ളതിന്രെ പരിത്യാഗത്തിന് മാത്രമേ മൂല്യമുണ്ടാവുകയുള്ളൂ. Read : ലൌകികമായ വസ്തുക്കൾക്ക് : ഓഷോ about ലൌകികമായ വസ്തുക്കൾക്ക് : ഓഷോ

Subscribe to RSS - ഓഷോ