മരണം മനോഹരമാണ്,

'' മരണം മനോഹരമാണ്, നിങ്ങൾക്കത് സ്വീകരിക്കാൻ സാധിക്കുമെങ്കിൽ! ജനിച്ചിട്ടുണ്ടെങ്കിൽ മരിക്കേണ്ടിയിരിക്കുന്നു. ആ വൃത്തം പൂർത്തീകരിക്കണമല്ലോ. അങ്ങനെ ഒരു ദിവസം വന്നെത്തും. സ്വീകാര്യനായ ആ അതിഥി വന്നെത്തും. സ്വാഗതം ചെയ്യുന്ന ഹൃദയത്തോടെ ഒരു ഊഷ്മളമായ സ്വീകരണം ഉണ്ടാവണം. ഒരു പ്രതിഭാസത്തിന്രെ ഗുണവിശേഷം പൊടുന്നനെ മാറുന്നു. മരണം നിങ്ങൾക്ക് നൽകുന്ന സൌന്ദര്യം, ശരീരം വേർപിരിയുന്പോഴുണ്ടാകുന്ന പ്രകാശദ്യുതി, അവസാന നിമിഷത്തിൽ സംഭവിക്കുന്ന ആ ചാരുത, നിങ്ങൾക്കപ്പോൾ കാണാം. ബോധത്തിനുമേലുള്ള ആവരണങ്ങൾ പലതായിരുന്നല്ലോ. മരണത്തിൽ ബോധം പൂർണ്ണമായും നഗ്നമാകുന്നു, അവബോധം അതിന്രെ ദീപ്തിയിൽ നിലനിൽക്കുന്നു. അതിനതിന്രേതായൊരു തേജസ്സുണ്ട്. ഏററവും മനോഹരമായ കാര്യമാണത്.'' ഓഷോ

osho: